ലങ്കയ്ക്ക് ‘സൂര്യാ’ഘാതം – Manorama Online

സൂര്യകുമാർ യാദവിന്റെ സെഞ്ചറി മികവിൽ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വിന്റി 20യിൽ ഇന്ത്യയ്ക്ക് വിജയം,പരമ്പര
കരിയറിലെ മൂന്നാം ട്വന്റി20 സെഞ്ചറിയുമായി (51 പന്തിൽ 112 നോട്ടൗട്ട്) സൂര്യകുമാർ തകർത്തടിച്ചപ്പോൾ ലങ്കയുടെ പരമ്പര മോഹങ്ങൾ ചാമ്പലായി
ആറാം ഓവറിൽ ക്രീസിലെത്തിയതു മുതൽ ഇന്നിങ്സിന്റെ അവസാന പന്തുവരെ നീണ്ട സൂര്യയുടെ വെടിക്കെട്ട് രാജ്കോട്ടിൽ പതിനായിരങ്ങൾക്ക് ആഘോഷക്കാഴ്ചയൊരുക്കി.
9 സിക്സും 7 ഫോറും സൂര്യയുടെ ബാറ്റിൽ നിന്നു പറന്നു. 26 പന്തിൽ അർധ സെഞ്ചറി പിന്നിട്ട താരത്തിന് സെഞ്ചറി തികയ്ക്കാൻ തുടർന്നു വേണ്ടിവന്നത് 19 പന്തുകൾ മാത്രം.
2023ൽ ട്വന്റി20 ക്രിക്കറ്റിലെ ആദ്യ സെഞ്ചറിയും നിലവിലെ ലോക ഒന്നാം നമ്പർ ബാറ്ററായ സൂര്യയുടെ പേരിലായി.
രാജ്യാന്തര ട്വന്റി20യിൽ 1500 റൺസെന്ന നാഴികക്കല്ല് പിന്നിട്ട സൂര്യകുമാർ കുറഞ്ഞ പന്തുകളിൽ ഈ നേട്ടം കൈവരിക്കുന്ന താരമായി.

source

Leave a Comment

Scroll to Top